മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഗ്രോ വാസുവിനെ വെറുതെ വിട്ടത്.
കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലാണ്. മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്.
സംഘടിച്ച് ഗതാഗത തടസ്സമുണ്ടാക്കിയെന്നായിരുന്നു കേസ്. കേസില്‍ ജാമ്യം സ്വീകരിക്കാനോ പിഴയടച്ച് കേസ് തീര്‍പ്പാക്കാനോ അദ്ദേഹം തയ്യാറായില്ല. കേസില്‍ അദ്ദേഹം സ്വയം വാദിക്കുകയായിരുന്നു.
കേസിലെ മറ്റു പ്രതികള്‍ എന്തുചെയ്തു എന്നു കോടതി ചോദിച്ചപ്പോള്‍ ആകെയുള്ള 20 പ്രതികളില്‍ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേര്‍ 200 രൂപ വീതം പിഴ അച്ചിരുന്നതായും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു