ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യം ജാഗ്രതയിലാണ്. പരിശോധനകളുടെ എണ്ണം കൂട്ടി രോഗവ്യാപനത്തിന് തടയിടാനാണ് കേന്ദ്രസർക്കാർ തീരുമാനം
24 മണിക്കൂറിനിടെ 1,805 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവില്‍ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഏപ്രിൽ പത്തിനും പതിനൊന്നിനുമായി സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിൽ എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി തയാറാക്കിയ നിർദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. എല്ലാ ജില്ലകളിലെയും സർക്കാർ– സ്വകാര്യ ആശുപത്രികൾ മോക്ഡ്രില്ലിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
എല്ലാ ആശുപത്രികളും ഓക്സിജൻ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കൾ കരുതണം. പത്തുലക്ഷം പേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പരിശോധനയുടെ വേഗം കൂട്ടനായി ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇൻഫ്ളുവൻസ വൈറസ് കേസുകളും ഉയരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇൻഫ്ളുവൻസ വൈറസ് കൊവിഡ് ലക്ഷണങ്ങൾക്ക് സമാനമായതിനാൽ രോഗ നിർണയിക്കുന്നതിൽ ഡോക്ടർമാർക്കും ആശയക്കുഴപ്പമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു