‘ദി കേരള സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ സിനിമയ്ക്കെതിരായി നടക്കുന്ന പ്രചാരണങ്ങളെ തള്ളി സംവിധായകൻ സുദീപ്തോ സെൻ. കേരളത്തിൽ നിന്നും മതം മാറി ഐഎസിൽ ചേർന്നിട്ടുള്ളവരുടെ എണ്ണം 32000 ത്തിന് മുകളിലാണ്. ആറായിരം കേസുകൾ ചിത്രത്തിനായി പഠന വിധേയമാക്കി. സിനിമ കണ്ട ശേഷം വേണം രാഷ്ട്രീയക്കാർ വിമർശനം ഉന്നയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിന്നുള്ള പെൺകുട്ടികളെ മതം മറ്റി ഐഎസിൽ ചേർക്കുന്ന വാർത്തകൾ വർഷങ്ങളായി പുറത്ത് വരുന്നുണ്ട്. ഒരു കലാകാരനെന്ന നിലയിലും സാധാരണ പൗരനെന്ന നിലയിലും ആശങ്കയുണ്ട്. പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ നിന്നുള്ള പെൺകുട്ടികളുടെ കാര്യത്തിൽ. ചിത്രം രാഷ്ട്രീയമോ മതപരമോ ആയ കാര്യങ്ങല്ല ചർച്ച ചെയ്യുന്നതെന്നും മുസ്ലിം തീവ്രവാദമാണ് വിഷയമെന്നും അദ്ദേഹം പ്രതികരിച്ചു.
വിവാദമുണ്ടാക്കുന്നവർ ഒട്ടകപ്പക്ഷിയെ പോലെ മണ്ണിൽ തല പൂഴ്ത്തിയിരുന്നാൽ ആരും ഒന്നും അറിയില്ലെന്ന് വിചാരിക്കരുത് . ലോകം എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വിവാദമുണ്ടാക്കുന്ന രാഷ്ട്രീയക്കാർ സിനിമ കാണണം. എന്നിട്ട് തീരുമാനിക്കാമല്ലോ പ്രോപ്പഗാണ്ടയാണോ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വാർത്താ ചാനലിനോടാണ് അദ്ദേഹം പ്രതികരിച്ചത്.