മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ മൃതേദഹം ബന്ധുകൾക്ക് വിട്ടു കൊടുത്തു തുടങ്ങി. പൊതുദർശനം ഒഴിവാക്കി എത്രയും പെട്ടെന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനാണ് തീരുമാനം. തിരൂരങ്ങാടി, പെരിന്തൽമണ്ണ, താനൂർ താലൂക്കാശുപത്രികൾ, മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലായിട്ടാണ് പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നത്.
പരപ്പനങ്ങാടിയിൽ മരണപ്പെട്ട ഒരു കുടുംബത്തിലെ ഒൻപത് പേരുടേയും ഇവരുടെ അയൽവാസികളായ മൂന്ന് പേരുടേയും മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിച്ചു. കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ ഒൻപത് പേർ ചികിത്സയിലാണ് ഇവരിൽ ചിലർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു കുട്ടി ചികിത്സയിലുണ്ട്.
ബോട്ട് മറിഞ്ഞ് 20-25 മിനിറ്റിന് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവിടെയെത്താൻ സാധിച്ചതെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നു. മറിഞ്ഞ ബോട്ടിൽ നിന്നും തെറിച്ചു വീണും മറ്റും പുറത്തേക്ക് പോന്നു പിന്നീട് മറിഞ്ഞ ബോട്ടിൽ പിടിച്ചു നിന്ന് രക്ഷപ്പെട്ടവരാണ് ഇവരെല്ലാം.
താനൂർ ബോട്ടപകടത്തിൽ മരണം 22 ആയി: പരപ്പനങ്ങാടിയിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു
താനൂർ ബോട്ടപകടം: അനുശോചനമറിയിച്ച് പ്രധാനമന്ത്രി, മുഖ്യന്ത്രിയും പ്രതിപക്ഷ നേതാവും സ്ഥലത്തേക്ക്
പത്തിലേറെ പേർ മരിക്കുന്ന ബോട്ടപകടം വൈകാതെ സംഭവിക്കും; താനൂർ ബോട്ടപകടത്തിന് പിന്നാലെ വൈറലായി തുമ്മാരുക്കുടിയുടെ പോസ്റ്റ്