സ്ഥിരമായി ഭാഗ്യപരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും തമിഴ്നാട് മധുര സ്വദേശി ജോൺ ബ്രിട്ടോയെ ഭാഗ്യദേവത അത്രകണ്ട് പരിഗണിച്ചിരുന്നില്ല. എന്നാൽ ലിറ്റിൽ ഡ്രോയുടെ 43 ആം നറുക്കെടുപ്പ് ഫലം വന്നപ്പോൾ ജോൺ ബ്രിട്ടോ ഒന്ന് ഞെട്ടി. ഒന്നാം സമ്മാനമായ 30,000 ദിർഹമാണ് ബ്രിട്ടോ തെരെഞ്ഞെടുത്ത നമ്പറിന് ലഭിച്ചത്
ദുബായിൽ സ്വകാര്യ കമ്പനിയിൽ ടെക്നീഷ്യനായ ജോൺബ്രിട്ടോ ഏഴ് മാസം മുൻപാണ് പ്രവാസജീവിതം ആരംഭിച്ചത്.സാധാരണ ദിവസങ്ങളിൽ പത്ത് ദിർഹത്തിന് ടിക്കറ്റ് എടുത്തിരുന്ന ജോൺ പതിവില്ലാതെയാണ് 100 ദിർഹത്തിന് ടിക്കറ്റെടുക്കുന്നതും അതിന് തന്നെ സമ്മാനം ലഭിക്കുന്നതുംസോഷ്യൽ മീഡിയ വഴിയാണ് ജോൺ ബ്രിട്ടോ ലിറ്റിൽ ഡ്രോയെ പറ്റി അറിയുന്നതും ടിക്കറ്റ് എടുക്കുന്നതും. ലളിതമായ രീതിയിൽ ടിക്കറ്റ് എടുക്കാൻ സാധിക്കുന്നതിനാലാണ് താൻ ലിറ്റിൽ ഡ്രോ എടുക്കുന്നതെന്ന് ജോൺ ബ്രിട്ടോ പറയുന്നു
യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പ് പദ്ധതിയായ ലിറ്റിൽ ഡ്രോ പ്രതിവാരം മൂന്ന് നറുക്കെടുപ്പുകളാണ് നടത്തുന്നത്. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ നറുക്കെടുപ്പ് നടത്തുന്നത് വഴി കൂടുതൽ ഭാഗ്യവാന്മാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ലിറ്റിൽ ഡ്രോയുടെ വെബ്സൈറ്റ് വഴിയോ ദുബായിലുടനീളമുള്ള പ്രമോഷണൽ കൗണ്ടറുകൾ വഴിയോ നറുക്കെടുപ്പിൽ പങ്കെടുക്കാം.