ട്വന്റി-20 ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് ഓസ്ട്രേലിയയില്‍ തുടക്കമാകും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് ഇന്ന് മുതൽ ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ഇന്ന് ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്ക നമീബിയയെയും യുഎഇ നെതര്‍ലന്റ്സിനെയും നേരിടും. ഗീലോങിലെ കാര്‍ഡിനിയ പാര്‍ക്ക് മൈതാനത്താണ് ഇരു മത്സരങ്ങളും നടക്കുക. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം 23നാണ്.
16 ടീമുകളാണ് ലോകകപ്പ് കിരീടത്തിനായി മാറ്റുരക്കുക. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന 12 മത്സരങ്ങളാണ് ഗ്രൂപ്പ് സ്റ്റേജിലുള്ളത്. ഇതില്‍ നിന്ന് 8 ടീമുകള്‍ സൂപ്പര്‍ 12ല്‍ എത്തും. അഫ്ഗാനിസ്ഥാന്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.
വെസ്റ്റിന്‍ഡീസാണ് കൂടുതല്‍ തവണ ടി 20 ലോകകപ്പ് കിരീടം ഉയര്‍ത്തിയിട്ടുള്ളത്. 2012, 2016 വര്‍ഷങ്ങളിലാണ് വിന്‍ഡീസ് ചാമ്പ്യന്മാരായത്. 15 വര്‍ഷത്തിന് ശേഷം കിരീടം ഉറപ്പിക്കാനാണ് പ്രഥമ ചാമ്പ്യന്മാരായ ഇന്ത്യ ഇറങ്ങുക. രാവിലെ 9.30, ഉച്ചക്ക് 1.30, വൈകീട്ട് 4.30 എന്നിങ്ങനെയാണ് മത്സര സമയങ്ങള്‍. നവംമ്പര്‍ 13 നാണ് ഫൈനല്‍.
രോഹിത് ശർമയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, യുശ്വേന്ദ്ര ചഹാൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവരും ടീമിലുണ്ട്.
All the 16 captains in one frame ???? ????#NewCoverPic | #T20WorldCup pic.twitter.com/WJXtu0JEvx
— ICC (@ICC) October 15, 2022