കൊച്ചി: കൊച്ചി കാക്കനാട്ടെ ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും. വെളളത്തിൽ നിന്നുമുളള ബാക്ടീരിയ അണുബാധയാണ് രോഗത്തിന് പിന്നിലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
പരിശോധനയിൽ ഫ്ലാറ്റിലെ താമസക്കാരിൽ ഒരാളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും ഇത് തന്നെയാണോ മറ്റുളളവരുടെ രോഗ കാരണമെന്നും വ്യക്തമെല്ല. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി വെളളത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചിടുണ്ട്.
ഫ്ലാറ്റിൽ വെളളം വന്നു കൊണ്ടിരുന്നത് കിണർ, മഴവെളളം, ബോർവെൽ, മുൻസിപ്പൽ ലൈൻ തുടങ്ങിയവയിൽ നിന്നുമാണ്. നിലവിൽ ഈ സ്രോതസുകളെല്ലാം അടച്ച് ടാങ്കർ വഴിയാണ് വെളളമെത്തിക്കുന്നത്.