സെന്ന ഹെഗ്ഡെ ചിത്രം പദ്മിനിയുടെ പ്രൊമോഷന് പരിപാടികളില്‍ നടന് കുഞ്ചാക്കോ ബോബന് ഭാഗമായില്ലെന്ന് നിര്‍മാതാവ് സുവിന് കെ വര്‍ക്കി. രണ്ടര കോടി പ്രതിഫലം വാങ്ങിയ താരം പ്രൊമോഷന്റെ ഭാഗമായില്ലെന്നും എന്നാല്‍ താരം കോ പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ ഇത് സംഭവിക്കില്ലെന്നും സുവിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ചിത്രത്തിന്റെ റോ ഫൂട്ടേജ് കണ്ട താരത്തിന്റെ ഭാര്യ ഏര്‍പ്പെടുത്തിയ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രൊമോഷന് പ്ലാന്‍ മുഴുവനായും തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ മുന്നെ അഭിനയിച്ച രണ്ട് മൂന്ന് ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍മാര്‍ക്കും ഇത് തന്നെയാണ് സംഭവിച്ചതെന്നും സുവിന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജൂലൈ 14നാണ് ചിത്രം റിലീസ് ചെയ്തത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കുഞ്ചാക്കോ ബോബന് പുറമെ മഡോണ സെബാസ്റ്റിയന്, അപര്‍ണ ബാലമുരളി, വിന്‍സി സോണി അലോഷ്യസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
View this post on Instagram
സുവിന് വര്‍ക്കിയുടെ വാക്കുകള്‍
പദ്മിനിയെ നിങ്ങളുടെ ഹൃദയത്തില്‍ ഏറ്റിയതിന് നന്ദി. പോസിറ്റീവ് റെസ്പോണ്‍സുകള്‍ ഏറെ സന്ദോഷം തരുന്നതാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ പറയാതിരിക്കാന്‍ ആകില്ല.
ചിത്രത്തിന്റെ പ്രൊമോഷന് കുറഞ്ഞത് സംബന്ധിച്ച് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്.
ബോക്സ് ഓഫീസിലെ എണ്ണം എന്തായിരുന്നാലും പദ്മിനി ഞങ്ങളെ സംബന്ധിച്ചിടത്തോളം ലാഭത്തിലുള്ള സിനിമയാണ്. ഫിലിം മേക്കര്‍ എന്ന നിലയില്‍ തിയറ്ററിലെ പ്രതികരണങ്ങള്‍ പ്രധാനമാണ്. അതിന് ചിത്രത്തിലെ നായകനായെത്തുന്ന താരത്തിന്റെ താരപരിവേഷം നമുക്ക് ആവശ്യമായി വരുന്നത് ഈ ഘട്ടത്തിലാണ്.
എന്നാല്‍ പദ്മിനിയിലെ നായക കഥാപാത്രം 2.5 കോടി വാങ്ങുകയും ഒരു ചാനലിലോ ഇന്റര്വ്യൂകൡലാ പങ്കെടുക്കുകയോ ചെയ്തില്ല. ചിത്രത്തിന്റെ റോ വിഷ്വല്‍ കണ്ട് താരത്തിന്റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വിധിയെഴുതിയതിനാല്‍ എല്ലാ പ്രചാരണ പരിപാടികളും നിന്നു.
അദ്ദേഹത്തിന്റെ അവസാനം അഭിനയിച്ച രണ്ട് മൂന്ന് പ്രൊഡ്യൂസര്‍മാര്‍ക്കും ഇത് തന്നെയാണ് സംഭവിച്ചത്. അദ്ദേഹം കോ പ്രൊഡ്യൂസര്‍ ആയ ചിത്രങ്ങള്‍ക്ക് ഇത് സംഭവിക്കില്ല. എല്ലാ അഭിമുഖങ്ങളിലും, എല്ലാ ചാനല്‍ പരിപാടികളിലും പങ്കെടുക്കുകയും ചെയ്യും. എന്നാല്‍ പുറത്തുനിന്നുള്ള പ്രൊഡ്യൂസര്‍ ആകുമ്പോള്‍ ആ ശ്രദ്ധയൊന്നും ഇല്ല. കാരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യൂറോപ്പില്‍ പോയി കൂട്ടുകാരുമായി ആഘോഷിക്കാനാണ് താത്പര്യം.
സിനിമകള്‍ തിയറ്ററില്‍ ഓടുന്നില്ലെന്ന് എക്സിബിറ്റേഴ്സ് സമരം ചെയ്യുന്ന സമയത്ത് , എന്തുകൊണ്ട് സിനിമകള്‍ക്ക് അര്‍ഹിക്കുന്ന അം?ഗീകാരം കിട്ടുന്നില്ലെന്നതും വിഷയമാണ്.
അഭിനേതാക്കള്‍ക്കും അവര്‍ ഭാ?ഗമായ സിനികളില്‍ ഉത്തരവാദിത്തമുണ്ട്. 200ലധികം സിനിമകള്‍ പുറത്തിറങ്ങുന്ന ഒരു വര്‍ഷം നിങ്ങള്‍ പ്രേക്ഷകരെ സിനിമ കാണാന്‍ ആകര്‍ഷിക്കേണ്ടതായിട്ടുണ്ട്. ഇതൊരു ഷോ ബിസിനിസാണ്, അതില്‍ പ്രേക്ഷകരുടെ തീരുമാനം അനുസരിച്ചാണ് നിങ്ങളുടെ നിലനില്‍പ്പ്. അത് അവരുടെ ദാനമായി കാണരുത്.
അതിനേക്കാളുപരി സിനിമയുടെ മാന്ത്രികത എന്ന് പറയുന്നത് കണ്ടന്റ് ഉള്ളവ വിജയിക്കും എന്നത് തന്നെയാണ്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ താരത്തിന് വേണ്ടി വാദിച്ച നിര്‍മാതാക്കള്‍ക്ക് പ്രത്യേകം നന്ദിയുണ്ട്.