മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ജനുവരി 23ന് സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡിസംബര്‍ 21നാണ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ എത്തിയത്. ജീത്തു ജോസഫ് ശാന്തി മായാദേവി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജന്, സിദ്ദിഖ്, ജഗതീഷ്, ഗണേഷ് കുമാര്‍, പ്രിയാമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 100 കോടി നേടിയിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്, ഡിസൈന്‍ സേതു ശിവാനന്ദന്.