ഡൽഹി: സുപ്രീം കോടതിയിൽ ചരിത്രം കുറിച്ച് ജസ്റ്റിസ് എൻ കോടീശ്വർ സിംഗ്. മണിപ്പൂരിൽ നിന്നുമുളള ആദ്യത്തെ ജഡ്ജിയായാണ് അദേഹം പരമോന്നത കോടതിയിൽ എത്തുക.
സുപ്രീം കോടതിയിൽ പുതുതായി രണ്ട് ജഡ്ജിമാർക്ക് കൂടിയാണ് കേന്ദ്ര സർക്കാർ നിയമനം നൽകിയിരിക്കുന്നത്.നിലവിൽ ജമ്മു, കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചുവരികയായിരുന്നു കോടീശ്വർ സിംഗ്.
മദ്രാസ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായികരുന്നു ജസ്റ്റിസ് മഹാദേവൻ.ഇരുവരെയും സുപ്രീം കോടതി ജഡ്ജമാരാക്കണമെന്ന കൊളീജിയത്തിൻറെ ശുപാർശ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിന് പിന്നാലെ നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് നിയമനക്കാര്യം പ്രഖ്യാപിച്ചത്. ഈ രണ്ട് നിയമനങ്ങളോടെ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം 34 ആയി വർധിച്ചിട്ടുണ്ട്