കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് ലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം.രഞ്ജിത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഡിജിപിക്ക് പരാതി നൽകി.
‘മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ സിനിമയിലെ പവർഗ്രൂപ്പിന്റെ മന്ത്രിമാരായി മാറി. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ പരാതിയില്ലാതെ കേസെടുക്കാവുന്നതാണെന്ന് കെ.എൻ ബാലഗോപാൽ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നിട്ടും വേട്ടക്കാരന്റെ സുരക്ഷ ഉറപ്പാക്കാൻ നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിൽ കാണാൻ സാധിക്കുന്നത്’ -രാഹുല്‍ ആരോപിച്ചു. രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് നടി ശ്രീലേഖ മിത്ര.