ഇടുക്കി: നെടുങ്കണ്ടം സർക്കാർ പോളിടെക്നിക്ക് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ സദ്യകഴിച്ച വിദ്യാർത്ഥികൾ ആശുപത്രിയിലായി. സദ്യ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് വിദ്യാർത്ഥികളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ട് വിദ്യാർത്ഥികൾക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
സദ്യയിൽ വിളമ്പിയ അവിയലിൽ ചേന ഉപയോഗിച്ചതാണ് കാരണമുണ്ടായ അലർജിയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെടാൻ കാരണമായതെന്ന് കോളേജ് അധികൃതർ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥികളെ പരിശോധിച്ചതിൽ അലർജിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതായും കൂടുതൽ പരിശോധനകൾക്കായി ഇവരുടെ രക്തസാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.