സംസ്ഥാനത്ത് ഇന്ന് മുതല്‍ 32 സ്കൂളുകള്‍ മിക്സഡ് സ്കൂളുകള്‍ ആയി മാറി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക, സഹ വിദ്യാഭ്യാസം നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിദ്യാഭ്യാസ വകുപ്പ് 32 സ്കൂളുകള്‍ മിക്സഡ് ആക്കുന്നത്.
സ്കൂളുകള്‍ മിക്സഡ് ആക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്കൂളില്‍ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.
സ്കൂളുകള്‍ മിക്സഡ് ആക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്നത്, പരസ്പരം തുല്യതയും ബഹുമാനവും വളര്‍ത്താന്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
2022 ജൂണ്‍ മാസത്തിലാണ് സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ മിക്സഡ് ആക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. സംസ്ഥാനത്തെ സ്കൂളുകള്‍ മിക്സഡ് ആക്കണമെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയിരുന്നു.
തിരുവനന്തപുരം 7, കോഴിക്കോട് 6, എറണാകുളം5, കോട്ടയം 5, കണ്ണൂര്‍ 3, തൃശ്ശൂര്‍ 3, പത്തനംതിട്ട 2, മലപ്പുറം 1 എന്നിങ്ങനെയാണ് മിക്സഡ് ആക്കിയ സ്കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.