വയനാട്: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ട് വാടക വീടുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ അരിയും റവയും പുഴുവരിച്ച നിലയിൽ.
ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തിലുളള മോശം അരിയും റവയുമാണ് കിറ്റിൽ വിതരണം ചെയ്തത്.സംഭവത്തിൽ പ്രതിഷേധിച്ച് DYFI പ്രവർത്തകർ മേപ്പാടി പഞ്ചായത്ത് ഉപരോധിക്കുകയാണ്.
പഞ്ചായത്തിന് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.പൊലീസും DYFI പ്രവർത്തകരും തമ്മിൽ ഉന്തും തളളും നടക്കുകയാണ്.