കണ്ണൂരില്‍ തുരന്തോ എക്സ്പ്രസിന് നേരെയും കല്ലേറ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രെയിനിന് നേരെ വീണ്ടും കല്ലേറുണ്ടായിരിക്കുന്നത്. പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലാണ് കല്ലേറുണ്ടായത്.
വാഹനത്തിന് വലിയ രീതിയില്‍ പോറല്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലാമത്തെ ട്രെയിനിന് നേരെയാണ് കല്ലേറുണ്ടാകുന്നത്. ഞായറാഴ്ച രാത്രി മിനിട്ടുകളുടെ വ്യത്യാസത്തില്‍ കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗത്ത് മൂന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നു.
മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസ്, ചെന്നൈ മംഗലൂരു എക്സ്പ്രസ്, എറണാകുളം-ഓഖ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.
കണ്ണൂര്‍ റെയില്‍ വേസ്റ്റേഷനും കണ്ണൂര്‍ സൗത്ത് റെയില്‍ വേ സ്റ്റഷനുമിടയിലാണ് കല്ലേറുണ്ടായത്. നേത്രാവതി എക്സ്പ്രസിനും കല്ലേറുണ്ടായത് പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലാണ്. നീലേശ്വരത്ത് വെച്ചാണ് ഓഖ എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്.
കല്ലേറുമായി ബന്ധപ്പെട്ട വിഷയത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസൂത്രിതമാണോ എന്ന് സംശയമുണ്ട്. സംഭവവുമായി ചിലരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവര്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് കണ്ടെത്തല്‍.