ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. സനത് നിഷാന്ത ആണ് മരിച്ചത്. 48 വയസായിരുന്നു. ശ്രീലങ്കയിലെ ജലവിഭവ വകുപ്പ് മന്ത്രിയാണ് സനത് നിഷാന്ത.
ഇന്ന് പുലര്‍ച്ചെ കതുനായകെ എക്സ്പ്രസ് പാതയിലാണ് സംഭവം. മന്ത്രി യാത്ര ചെയ്ത കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനും ഡ്രൈവറും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.