കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ആവർത്തിച്ച് പി പി ദിവ്യ കോടതിയിൽ. ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്. യാത്രയയപ്പ് ചടങ്ങിന് ശേഷം ADM നവീൻ ബാബു കണ്ണൂർ കളക്ടർ അരുൺ കെ വിജയനോട് തെറ്റു പറ്റിയെന്ന് പറഞ്ഞുവെന്നും പി പി ദിവ്യ വാദത്തിൽ പറയുന്നു.ദിവ്യയ്ക്ക് വേണ്ടി അഡ്വ. കെ വിശ്വനാണ് ഹാജരായത്.
മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ദിവ്യ കീഴടങ്ങിയെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്.
യാത്രയയപ്പ് ചടങ്ങിൽ അങ്ങനെ സംസാരിക്കേണ്ടിയിരുന്നില്ല എന്നത് അംഗീകരിക്കുന്നുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നും പി പി ദിവ്യയ്ക്ക് വേണ്ടി അഭിഭാക്ഷകൻ കോടതിയിൽ പറഞ്ഞു.