കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും റിപ്പോര്‍ട്ട്. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നുമാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.
സത്യപ്രതിജ്ഞ നാളെ ബെംഗളൂരുവിലെ കന്തീവര സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് സൂചന. ഡി.കെ ശിവകുമാര്‍ സോണിയ ഗാന്ധിയുടെ വീട്ടിലെത്തി രാഹുല്‍ ഗാന്ധിയെ കാണുകയാണ്. നേരത്തെ സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കര്‍ണാടകയിലെ ശക്തനായ നേതാവാണെന്നിരിക്കെ ഡി.കെ ശിവകുമാറിന് പ്രാധാന്യം നല്‍കികൊണ്ടായിരിക്കും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക. മുഖ്യമന്ത്രി പദം പങ്കിടുന്നതിനോട് നേരത്തെ ഡി.കെ ശിവകുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവും പങ്കിടില്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.
ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകള്‍ക്കും പുറമെ ശിവകുമാര്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താമെന്നാണ് നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഡി.കെ ശിവകുമാര്‍ ഇതിനോട് അനുകൂലമായല്ലപ്രതികരിച്ചത്. രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്.