ഷാർജ: 53-ാം യുഎഇ ദേശീയദിനം പ്രമാണിച്ച് തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി. ഷാർജ ഗവണർറും യുഎഇ സുപ്രീം കൌണ്‍സിൽ അംഗവുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമിയാണ് തടവുകാരി മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഷാർജയിലെ ജയിലുകളിലും കറക്ഷൻ ഹോമുകളിലുള്ളമുള്ള തെരഞ്ഞെടുക്കപ്പെട്ടവർക്കാവും ജയിൽ മോചനത്തിന് അർഹതയുണ്ടാവുക.
തടവുകാരുടെ നല്ല നടപ്പും ജയിലിലെ പെരുമാറ്റവും കണക്കിലെടുത്താണ് മോചിപ്പിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. തടവുകാർക്ക് പുതിയൊരു ജീവിതത്തിന് തുടക്കമിടാനും അവരുടെ കുടുംബങ്ങളേയും മക്കളേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ തീരുമാനം എടുത്തതെന്ന് ഷാർജ ഭരണാധികാരി പറഞ്ഞു.
നേരത്തെ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 2269 പേരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡൻ്റ് ഉത്തരവിട്ടിരുന്നു. തടവുകാരുടെ പിഴയും മറ്റു ബാധ്യതകളും ഏറ്റെടുത്താണ് അവരെ വിട്ടയക്കാൻ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ഇന്ന് ഉത്തരവിട്ടത്. രാജ്യത്തെ വിവിധ കറക്ഷണൽ ഹോമുകളിലും കേന്ദ്രങ്ങളിലുമായി പാർപ്പിച്ച 1169 വിദേശികളെയും മോചിപ്പിക്കാൻ യുഎഇ പ്രസിഡൻ് ഉത്തരവിട്ടുണ്ട്. തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് ഉടൻ തന്നെ നടപ്പാക്കി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.