കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റു. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. പത്തംഗ മന്ത്രസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. ജി പരമേശ്വരയ്യ, കെ എച്ച് മുനിയപ്പ, കെ ജെ ജോര്‍ജ്, എം.ബി പാട്ടീല്‍, സതീഷ് ജര്‍ക്കി ഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന് എന്നിവരാണ് ഇന്ന് സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്ക്കുന്ന ആദ്യഘട്ട കാബിനറ്റ് മന്ത്രിമാര്‍.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, എന്‍സിപി തലവന്‍ ശരദ് പവാര്‍, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങി വലിയ പ്രതിപക്ഷ നിര തന്നെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായി. നടന് കമലഹാസനും ചടങ്ങില്‍ പങ്കെടുത്തു.