റഷ്യ: റഷ്യയിലെ നഗരങ്ങളായ ഡാഗെസ്താനിലെ ജൂത സിനഗോഗിനും തലസ്ഥാനമായ മഖച്കലയിലെലുമുണ്ടായ വെടിവെയ്പ്പിൽ 15 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹതിനും കൊല്ലപ്പെട്ടു.
കൂടാതെ നിരവധി വിശ്വസികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പൊലീസിന് നേരെ അപ്രതീക്ഷിതമായ വെടിവെയ്പ്പായിരുന്നു. വിധ സ്ഥലങ്ങളില്‍ നടന്ന അക്രമണങ്ങളില്‍ എത്ര സിവിലിയന്മാര് കൊല്ലപ്പെട്ടെന്നതിന് വിവരം ലഭ്യമല്ല. അതേസമയം സിനഗോഗിലും പള്ളിയിലും നിരവധി മൃതദേഹങ്ങളുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
അക്രമി സംഘത്തിലുണ്ടായ ആറുപേരെ സുരക്ഷാ സേന വധിച്ചു. മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് ഗവർണർ സെർജി മെലിക്കോവ് മാധ്യമങ്ങളെ അറിയിച്ചു.