ദുബായ് സിലിക്കൺ ഒയാസിസിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ് തുറന്നു. ദുബായ്–അൽഐൻ റോഡിൽനിന്ന് അക്കാഡമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 3 കിലോമീറ്റർ ദൈർഘ്യത്തിലുള്ളതാണ് സ്ട്രീറ്റ്.
ഇതോടൊപ്പം ദുബായ് സിലിക്കൺ ഒയാസിസ് ഇന്റർ സെഖ്ഷനിലേക്കുള്ള 120 മീറ്റർ നീളമുള്ള 2 പാലങ്ങളും തുറന്നു. നാലുവരി പാതകളുടെ ഇരുവശങ്ങളിലുമായി മണിക്കൂറിൽ 14,400 വാഹനങ്ങൾക്ക് സഞ്ചരിക്കാം. സിലിക്കൺ ഒയാസിസിലെ 25ലേറെ യൂണിവേഴ്സിറ്റി, കോളജുകളിലായി 27,500 കുട്ടികൾ പഠിക്കുന്നുണ്ട്.
ഇവരുടെയും സമീപ പ്രദേശങ്ങളിലെ താമസിക്കാരുടെയും യാത്ര കൂടുതൽ സുഗമമാക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഈ സ്ട്രീറ്റിനെ ഭാവിയിൽ അക്കാഡമിക് സിറ്റിയിൽ നിന്ന് അൽ അവീർ സ്ട്രീറ്റിലേക്കും ബന്ധിപ്പിക്കും.