ഷെയ്ഖ് റാഷിദ് ബിൻ സായിദ് റോഡിനേയും ദുബായ് അൽഐ റോഡിനേയും ബന്ധിപ്പിക്കുന്ന റാഷിദ് ബിൻ സായിദ് ഇടനാഴിയുടെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. 8 കിലോമീറ്റർ ദൂരമുള്ള ഇടനാഴിയുടെ 75% നിർമാണപ്രവർത്തിയും പൂർത്തിയായിട്ടുണ്ട്. ഇടനാഴി യാഥാർത്ഥ്യമാവുന്നതോടെ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയും.
മണിക്കൂറിൽ 10,000 വാഹനങ്ങൾ ഉൾക്കൊള്ളാൻ റാസൽ ഖോർ റോഡിന് കഴിയും. മൂന്ന് ലെയ്ൻ ആയിരുന്ന റോഡ് 4 ലെയ്നായി ഉയർത്തി. ഇതിനു പുറമേ രണ്ടു ലെയ്നിൽ സർവീസ് റോഡുകളും ഉണ്ടാകും. രണ്ട് കിലോമീറ്റർ നീളമുള്ള പാലങ്ങളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. പാർപ്പിട സമുച്ചയ പദ്ധതികൾ ഉൾക്കൊള്ളുന്ന ദ് ലഗൂൺ, ദുബായ് ക്രീക്ക്, മേയ്ഡൻ ഹൊറൈസൺ, റാസ് ആൽ ഖോർ, അൽവാസൽ, നാദ് അൽ ഹാമർ എന്നിവിടങ്ങളിലെ 6.5ലക്ഷം താമസക്കാർക്ക് റോഡിന്റെ ഗുണം ലഭിക്കുമെന്ന് ആർടിഎ അറിയിച്ചു