ജയ്പൂർ: രാജസ്ഥാനിലെ പുഷ്കർ മേളയിൽ 30 കുതിരകളെ സ്വന്തമാക്കി പ്രവാസി വ്യവസായി വിഗ്നേഷ് വിജയകുമാർ. രാജസ്ഥാനിൽ നടക്കുന്ന പുഷ്കർ മേളയിൽ നിന്നാണ് വിവിധയിനത്തിൽപെട്ട 30 കുതിരകളെ പ്രവാസി വ്യവസായിയും WEALTH – i ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ യുമായ വിഘ്നേശ് വിജയകുമാർ സ്വന്തമാക്കിയത്.
ചെറുപ്പം മുതൽ കുതിരപ്രേമിയായിരുന്ന വിഘ്നേശ് വിജയകുമാർ ഇന്ത്യയിലെ ഇൻഡിജിനിയസ് ഹോഴ്സ് സൊസൈറ്റി കമ്മിറ്റയിലെയും, അറേബ്യൻ ഹോഴ്സ് സൊസൈറ്റിയിൽ അംഗത്വമുള്ള ഏക മലയാളിയും കൂടിയാണ്.
മാർവാരി, നുക്ക്ര എന്നീ ഇനങ്ങളിൽ വരുന്ന വിവിധയിനം കുതിരകളാണ് വിക്കിയിലൂടേ വെൽത്ത് -ഐ കുടുംബത്തിലേക്ക് എത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ആണ് 30 ഓളം കുതിരകളെ ഒരേ സമയം നാട്ടിലേക്ക് എത്തിക്കുന്നത്
രാജസ്ഥാനിലെ ചിറ്റോർ , മഹാരാഷ്ട്രയിലെ ഔറംഗബാദ് , കേരളത്തിൽ പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിലായി 70 ഓളം കുതിരകൾ നിലവിൽ വിക്കി എന്ന വിഘ്നേശ് വിജയകുമാറിന് സ്വന്തമായുണ്ട്
നേരത്തെ ഗുരുവായൂർ അമ്പലത്തിൽ കാണിക്കയായി വെച്ചിരുന്ന താർ ലേലത്തിലെടുത്തും അമ്പലത്തിന് വേണ്ടി പുതിയ മുഖമണ്ഡപം സമർപ്പിച്ചും വിഘ്നേഷ് വിജയകുമാർ വാർത്തകളിൽ ഇടം നേടിയിരുന്നു.