ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് സൂചന. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ തന്നെ ട്വീറ്റ് ഇട്ടിട്ടുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യമുള്ളതിനാല്‍ ചുമതലകളില്‍ നിന്ന് മാറ്റി തരണമെന്നാണ് ഗംഭീറിന്റെ ആവശ്യം.
‘ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമുള്ളതിനാല്‍ എന്നെ രാഷ്ട്രീയ ചുമതലകളില്‍ നിന്ന് മാറ്റി തരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളെ സേവിക്കാന്‍ ഇങ്ങനെ ഒരു അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും എന്റെ നന്ദി അറിയിക്കുന്നു,’ എന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.
2019 മാര്‍ച്ചിലാണ് ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് ഗംഭീര്‍ മത്സരിച്ച് വിജയിച്ചത്.