കഴിഞ്ഞ ദിവസം ദുബായിലെ ബിൽസ് മാളിൽ ഷോപ്പിംഗിനെത്തിയവർക്കാണ് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അടുത്ത് കാണാനായത്.
മാൾ ഓഫ് എമിറേറ്റ്സിലെ കഫേയിലും അദ്ദേഹം എത്തിയിരുന്നു. ഫ്രഞ്ച് കഫേയായ ലഡൂറിയിലെത്തിയ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് അദ്ദേഹം സാധാരണക്കാരെ പോലെയെത്തിയത്. ആളുകൾക്കും ജീവനക്കാർക്കുമെല്ലാം ഒരേ അമ്പരപ്പ്. അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യുവതി ഷേഖ് മുഹമ്മദിനെ അരികിൽ കാണാൻ കഴിഞ്ഞ താൻ ഭാഗ്യവതിയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചു
ഈ വർഷം ആദ്യം ദുബായ് നഗരത്തിലെ ഒരു ഹൈപ്പർ മാർക്കറ്റിലും അദ്ദേഹം എത്തിയിരുന്നു. മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികൾ അംഗരക്ഷകരും അകമ്പടിയുമായി പുറത്തേക്കിറങ്ങുമ്പോഴാണ് അവിടെയും ദുബായ് ഭരണാധികാരി വ്യത്യസ്തനാകുന്നത്.