ബുർജ് ഖലീഫ നടന്നു കയറി കായിക ക്ഷമത തെളിയിച്ച് ദുബായ് കിരീടാവകാശി ശൈയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ബുർജ് ഖലീഫയുടെ 160 നിലകൾ 37 മിനിറ്റും 38 സെക്കൻഡും എടുത്താണ് ആദ്ദേഹം കീഴടക്കിയത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സെൽഫി ചിത്രത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ച്.
ബാക്ക്പാക്കും ഫിറ്റ്നസ് ഗിയറും ധരിച്ച് ബുർജ് ഖലീഫ കയറുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ബുർജ് ഖലീഫയുടെ 160-ാം നില പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ്. നിരവധിപേരാണ് ശൈഖ് ഹംദാനെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്.
കഴിഞ്ഞ ആഴ്ച നടന്ന ദുബായ് റണ്ണിൽ 10 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് ഹംദാൻ പങ്കെടുത്തിരുന്നു. സാഹസിക പ്രകടനങ്ങൾ കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഹംദാൻ സ്കൈ ഡൈവിങ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ വിനോദങ്ങളിലും സജീവമായി പങ്കെടുക്കാറുണ്ട്.