ഷാർജ: ഷാർജയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഏകദേശം 42 ബില്യൺ ദിർഹം ചെലവ് വരുന്ന ബജറ്റിനാണ് സുൽത്താൻ തിങ്കളാഴ്ച അംഗീകാരം നൽകിയത്.
2025 ലെ ബജറ്റ് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും എമിറേറ്റ്സിലെ എല്ലാ പൌരൻമാർക്കും ജീവിത നിലവാരം ഉറപ്പാക്കാനും എമിറേറ്റിലെ എല്ലാ താമസക്കാർക്കും സാമൂഹിക ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതായി ഷാർജ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഊർജം, ജലം, ഭക്ഷ്യവിഭവങ്ങൾ എന്നിവയിൽ സുസ്ഥിരത ഉറപ്പാക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്.
2024 -നെ അപേക്ഷിച്ച് 2025 -ലെ ബജറ്റിൽ രണ്ട് ശതമാനത്തോളം വർധനവുണ്ട്. 2025 ലെ ബജറ്റിൻ്റെ 27% ശമ്പളവും വേതനത്തിനുമായിട്ടാണ് ചിലവിടുക. പ്രവർത്തന ചെലവുകൾ 23 ശതമാനം. പൊതുബജറ്റിൻ്റെ 20% വരുന്ന ഈ പദ്ധതികളുടെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് മൂലധന പദ്ധതികളുടെ ബജറ്റിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഷാർജ സർക്കാർ അറിയിച്ചു.
വായ്പകളുടെ തിരിച്ചടവിനും പലിശ ബാധ്യതകൾ തീർക്കാനുമായി ബജറ്റിൽ 16 ശതമാനം തുക വകയിരുത്തി. പുതിയ ബജറ്റിലെ 41 ശതമാനവും അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനാവും ചിലവാക്കുക.
2024-നെ അപേക്ഷിച്ച് 2025-ലെ പൊതു വരുമാനം 8% വർദ്ധിച്ചിട്ടുണ്ട്.. പ്രവർത്തന വരുമാനം മൊത്തം വരുമാനത്തിൻ്റെ 74% ആണ്, 2024-നെ അപേക്ഷിച്ച് 16% വർദ്ധനവ്. മൂലധന വരുമാനം 10% ആണ്, അതേസമയം നികുതി വരുമാനം മൊത്തം വരുമാനത്തിൻ്റെ 10% ആണ്. 2024-നെ അപേക്ഷിച്ച് 15% വളർച്ച. കസ്റ്റംസ് വരുമാനം 4% ആണ്. മുൻ വർഷത്തേക്കാൾ ആപേക്ഷിക പ്രാധാന്യം. പുതിയ ബജറ്റ് അനുസരിച്ച് 2025 ലെ മൊത്തം വരുമാനത്തിൻ്റെ 2% എണ്ണ, വാതക വരുമാനം ഉൾക്കൊള്ളുന്നു.