വ്യാജരേഖ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജന് സ്കറിയയെ നിലമ്പൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ബി.എസ്.എന്‍.എല്‍ ബില്‍ വ്യാജമായി നിര്‍മിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. നിലമ്പൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോള്‍ ആണ് അറസ്റ്റ് ചെയ്തത്. ഷാജന് സ്കറിയയെ കൊച്ചിയില്‍ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ താമസിക്കുന്ന രാധാകൃഷ്ണന് എന്നയാളാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്.
മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന് സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. രാവിലെ നിലമ്പൂര്‍ എസ് എച്ച് ഓയ്ക്ക് മുന്നില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. വീഴ്ച വരുത്തിയാല്‍ ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.