തിരുവന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചുളള എസ് എഫ് ഐ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ , എല്ലാവർക്കും സമരം ചെയ്യാനുളള അവകാശമുണ്ട് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
എസ് എഫ് ഐ തെറ്റിദ്ധാരണമൂലമാണ് അവർ ഇത് ചെയ്യുന്നതെന്നും മന്ത്രി കൂട്ടി ചേർത്തു. അതേസമയം, മലപ്പുറം കളക്ടേറ്റിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു. ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഫ്സൽ ആവശ്യപ്പെട്ടു.