രാമായണം അടിസ്ഥാനമാക്കി നിർമ്മിച്ച പ്രഭാസിൻ്റെ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് തീയേറ്ററിൽ തകർന്നടിയുന്നു. രാജ്യവ്യാപകമായി ചിത്രത്തിൻ്റെ നൂറുകണക്കിന് ഷോകളാണ് ആളില്ലാത്ത കാരണം ക്യാൻസൽ ചെയ്യുന്നത്. ചിത്രത്തിൻ്റെ ബുധനാഴ്ചത്തെ കളക്ഷൻ തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 35 ശതമാനം വരെ ഇടിഞ്ഞുവെന്നാണ് കണക്ക്.
വെള്ളിയാഴ്ച റിലീസായ ചിത്രം ആറാം ദിവസമായ ബുധനാഴ്ച രാജ്യവ്യാപകമായി നേടിയത് വെറും 7.5 കോടി രൂപയാണ്. 10 കോടിയായിരുന്നു ചൊവ്വാഴ്ചത്തെ കളക്ഷൻ. അതേസമയം സിനിമയുടെ ഇതുവരെയുള്ള ആകെ വരുമാനം 255.3 കോടി രൂപയായിട്ടുണ്ട്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് അതേസമയം ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പിന് തരക്കേടില്ലാതെ തിരക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാമായണത്തിന്റെ ഒരു വിവാദ പുനരാഖ്യാനമായ ആദിപുരുഷ്, ബോക്സ് ഓഫീസിൽ അതിന്റെ താഴേത്തട്ടം തുടർന്നു, ബുധനാഴ്ചത്തെ വരുമാനം ചൊവ്വാഴ്ച മുതൽ 30 മുതൽ 35% വരെ ഇടിഞ്ഞു. ആറാം ദിവസത്തെ വരുമാനം ഏകദേശം 3.25 കോടി രൂപയായി ചേർത്തു, സിനിമയുടെ ഇതുവരെയുള്ള മൊത്തം വരുമാനം ഏകദേശം 120 കോടി രൂപയായി, ബോക്സ് ഓഫീസ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആദിപുരുഷിന്റെ ഭാഗ്യം ഒരു പരിധിവരെ വീണ്ടെടുത്തു. ഞായറാഴ്ച 69 കോടിയുടെ കളക്ഷൻ നേടിയ ചിത്രത്തിന് തിങ്കളാഴ്ച ഇരുപത് കോടി മാത്രമാണ് ബോക്സ് ഓഫീസിൽ നേടിയെടുക്കാനായത്.
ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്ത പ്രകാരം ആറ് ദിവസം കൊണ്ട് ആഗോളതലത്തിൽ 359 കോടി രൂപയാണ് ആദിപുരുഷിൻ്റെ ആകെ കളക്ഷൻ. അതേസമയം അഞ്ച് ദിവസം 395 കോടി രൂപയാണ് ചിത്രത്തിൻ്റെ ആഗോളകളക്ഷൻ എന്നാണ് നിർമ്മാതാവ് അവകാശപ്പെടുന്നത്.
അതേസമയം പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാൻ ചിത്രത്തിൻ്റെ ടിക്കറ്റ് റേറ്റിൽ ഇപ്പോൾ കുറവ് വരുത്തിയിട്ടുണ്ട്. ത്രിഡി സ്ക്രീനിൽ 150 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരം നൽകി നഷ്ടം നികത്താനുള്ള ശ്രമത്തിലാണിപ്പോൾ അണിയറ പ്രവർത്തകർ. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന സാഹചര്യത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ സിനിമയുടെ കളക്ഷൻ വീണ്ടും കുത്തനെ കുറഞ്ഞേക്കാം എന്നാണ് കരുതപ്പെടുന്നത്.
റിലീസിംഗ് ഡേയിലും റെക്കോർഡ് കളക്ഷൻ നേടിയ ആദിപുരുഷ് അടുത്ത രണ്ട് ദിവസങ്ങളിലും മികച്ച കളക്ഷൻ നിലനിർത്തിയിരുന്നു. എന്നാൽ മോശം റിവ്യൂകളും ട്രോളുകളും വിവാദങ്ങളും പിന്നീട് ചിത്രത്തെ ബാധിച്ചു. തിങ്കളാഴ്ച മുതലുള്ള കളക്ഷൻ റിപ്പോർട്ടിൽ ഈ തകർച്ച പ്രകടമാണ്.