ചെന്നൈ: തമിഴ് സിനിമാലോകത്തെ ഞെട്ടിച്ച് നടൻ ധനുഷിനെതിരെ അതിരൂക്ഷ വിമർശനവുമായി നടി നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ധനുഷിനുള്ള തുറന്ന കത്തിലൂടെയാണ് അതിരൂക്ഷ വിമർശനം നയൻതാര നടത്തിയത്.
നയൻതാരയുടെ ജീവിതവും സംവിധായകൻ വിഘ്നേശ് വിജയനുമായുള്ള വിവാഹവും അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യുന്ന ഡോക്യുമെൻ്റിറിയാണ് കോളിവുഡ് സൂപ്പർതാരങ്ങൾ തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് നയിച്ചത്. 2015-ൽ ധനുഷ് നിർമ്മിച്ച് വിഘ്നേശ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിനിടയിലാണ് വിഘ്നേശ് എന്ന വിക്കിയും നയൻ താരയും തമ്മിൽ പ്രണയത്തിലാവുന്നത്.
ഡോക്യുമെൻ്ററിയിൽ ഇതിനായി ചിത്രത്തിലെ ചില രംഗങ്ങളും ഗാനത്തിൻ്റെ ഒരു ഭാഗവും ഉപയോഗിച്ചെങ്കിലും ഇതിനുള്ള അനുമതി ധനുഷ് നൽകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഡോക്യുമെൻ്ററിയുടെ പുറത്തു വന്ന ട്രെയിലറിൽ നാനും റൗഡി താൻ സിനിമയിലെ രംഗങ്ങൾ ഉപയോഗിച്ചതിന് ധനുഷ് നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള സീനുകൾ ഉപയോഗിച്ചതിന് പത്ത് കോടി രൂപ ആവശ്യപ്പെട്ടാണ് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചത്. ഇതിനെതിരെയാണ് തുറന്ന കത്തിലൂടെ നയൻ താര പ്രതികരിച്ചത്. വർഷങ്ങളായി സമൂഹമാധ്യമത്തിൽ പ്രചാരത്തിലുള്ള ബിഹൈൻഡ് ദി സീൻ രംഗങ്ങൾ പോലും അനുവദിക്കാൻ ധനുഷ് അനുമതി നൽകിയില്ലെന്നാണ് നയൻ താര തുറന്നടിച്ചത്.
അടുത്ത ദിവസമാണ് നയൻതാര ബിയോണ്ട് ദ ഫെയരിടേൽ നെറ്റ്ഫിക്ലിസ് റിലീസ് ചെയ്യുന്നത്. ധനുഷിൻ്റെ നിലപാട് കാരണം തങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഈ സിനിമയിലെ രംഗങ്ങൾ ഇല്ലാതെയാണ് ഡോക്യുമെൻ്ററി സംപ്രേക്ഷണം ചെയ്യുന്നതെന്നും നയൻതാര വ്യക്തമാക്കുന്നു. ഓഡിയോ ലോഞ്ചുകളിൽ സൗമ്യമായി സംസാരിക്കുന്ന ആളല്ല യഥാർത്ഥത്തിൽ ധനുഷ്. സമൂഹത്തിൽ ഒരു മുഖംമൂടിയുമായാണ് അയാൾ ജീവിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങളും ധനുഷിൻ്റെ ആരാധകരും ധനുഷിൻ്റെ ഈ മുഖം തിരിച്ചറിയണം. ദൈവത്തിൻ്റെ കോടതിയിൽ താങ്കൾ എല്ലാത്തിനും മറുപടി പറയേണ്ടി വരും. ധനുഷ് ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പേരിലാണ് ഈ ഡോക്യുമെൻ്ററിയുടെ റിലീസ് ഇത്ര വൈകിയതെന്നും നയൻതാര വ്യക്തമാക്കുന്നു.
View this post on Instagram
View this post on Instagram