കർണാടക: വന മേഖലയിൽ അനുമതിയില്ലാതെ ഷൂട്ടിംഗിനായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിന് കാന്താര 2 നിർമാതാക്കൾക്ക് കർണാടക വനംവകുപ്പിന്റെ പിഴ.ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം.ഗ്രാമത്തിൽ മാത്രം ചിത്രീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെങ്കിലും കാടിനകത്ത് കയറിയാണ് സിനിമ ചിത്രീകരിക്കുന്നതെന്നും പരിസരവാസികൾ പരാതിപ്പെടുന്നു.
നിരവധി വന്യജീവികളുടെ ആവാസസ്ഥലമായ ഗവിഗുഡ്ഡ കാടുകളിൽ സ്ഫോടനദൃശ്യങ്ങളടക്കമാണ് ചിത്രീകരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ വിവിഝ കന്നഡ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.വനത്തിനുള്ളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ സംഘത്തെ കാണാൻപോയ നാട്ടുകാരിൽപ്പെട്ട ഹരീഷ് എന്ന യുവാവിനെ ഷൂട്ടിങ് സംഘം മർദിച്ചതായും പരാതിയുണ്ട്.
ഇയാൾ സഖ്ലേഷ്പുരിലെ ക്രോഫോർഡ് ആശുപത്രിയിൽ ചികിത്സയിലാണ്.