ജി സി സി രാജ്യങ്ങളിലെ തന്നെ ഏറ്റവും മികച്ച കാർഗോ സർവീസ് കമ്പനിയായ എ ബി സി കാർഗോ ഇരുപത്തിഒയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സെൻറ് ആൻഡ് ഡ്രൈവ് നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. സൗദിയിൽ പ്രവാസിയായ മുഹമ്മദ് അലിയാണ് നറുക്കെടുപ്പിലൂടെ ടൊയോട്ട കൊറോള കാർ സ്വന്തമാക്കിയത്. 20 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അലി സ്വകാര്യ സ്കൂളിലെ ബസ് ഡ്രൈവറാണ്. നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഹമ്മദ് അലി പറഞ്ഞു.
എബിസി കാർഗോ നടത്തുന്ന സെൻറ് ആൻഡ് ഡ്രൈവിന്റെ രണ്ടാം സീസണാണ് ഇത്. ഏറ്റവും അർഹനായ വ്യക്തിക്ക് തന്നെ ഒന്നാം സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എബിസി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ പറഞ്ഞു.
മൂന്ന് ടൊയോട്ട കൊറോള കാറുകളും 500 സ്വർണനാണയങ്ങളും ആയിരത്തിലധികം സമ്മാനങ്ങളും പ്രഖ്യാപിച്ചു കൊണ്ട് ആരംഭിച്ച സെൻഡ് ൻ ഡ്രൈവിൽ അനേകായിരങ്ങളാണ് പങ്കെടുത്തത്. രണ്ടാം സമ്മാനമായ ഇരുനൂറ്റി അൻപത് സ്വർണ്ണനാണയങ്ങളും , വിജയികൾക്കുള്ള മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു.നിസാർ പുതിയോട്ടിൽ ,ചേമ്പർ ഓഫ് കോമേഴ്സ് ഹംദാൻ അലി ബേദനി , അബ്ദുല്ല അൽ ഖഹ്താനി, ബഷീർ പാരഗൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മാനവികമായ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എബിസി കാർഗോയ്ക്ക് എന്നും സന്തോഷമേയുള്ളുവെന്നും മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും, തുടർന്നും ഇത്തരത്തിൽ ജനപങ്കാളിത്തമുള്ള പരിപാടികൾ എബിസി കാർഗോ സംഘടിപ്പിക്കുന്നതായിരിക്കുമെന്നും എബിസി കാർഗോ ചെയർമാൻ Dr. ഷെരീഫ് അബ്ദുൽ ഖാദർ അറിയിച്ചു.