അമേരിക്കയിലെ സിയാറ്റില്‍ ജാതി വിവേചനം നിയമവിരുദ്ധമാക്കി. നിയമം നടപ്പിലാക്കുന്ന ആദ്യ അമേരിക്കൻ നഗരമാണ് സിയാറ്റിൽ. ഇന്ത്യന്‍-അമേരിക്കന്‍ പൊതുപ്രവര്‍ത്തകയും സിറ്റി കൗണ്‍സിലിലെ ഏക ഇന്ത്യന്‍-അമേരിക്കന്‍ അംഗവും സാമ്പത്തിക വിദഗ്ധയുമായ ക്ഷമാ സാവന്ത് ആണ് ജാതി വിവേചനം നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. സിയാറ്റില്‍ സിറ്റി കൗണ്‍സിലിൽ ഒന്നിനെതിരെ ആറുവോട്ടുകള്‍ക്ക് നേടി പ്രമേയം പാസായി. ജാതി വിവേചനത്തിനെതിരെ രാജ്യം നടപ്പിലാക്കുന്ന ചരിത്രപരമായ നീക്കമാണിത്. കൂടാതെ ഇത് രാജ്യത്തുടനീളം നടപ്പാക്കേണ്ടത് ആവശ്യമാണ്. സാവന്ത് പ്രതികരിച്ചു.
യുഎസിലെ സര്‍വകലാശാലകളിലടക്കം ജാതി വിവേചനം നിരോധിച്ച് തീരുമാനങ്ങള്‍ അടുത്ത കാലത്ത് പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിയാറ്റിലും ബിൽ പാസ്സാക്കിയത്. ടെക് മേഖലയിലടക്കം നിരവധി തൊഴിലിടങ്ങളിലും ആളുകള്‍ കടുത്ത ജാതി വിവേചനം നേരിടുന്നുണ്ട്. അതേസമയം ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം പ്രശംസ അർഹിക്കുന്നതാണെന്നും ഒരു പ്രത്യേക സമൂഹത്തെ ഒറ്റപ്പെടുത്തുന്നതാകും ഈ തീരുമാനമെന്നും വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ഹിന്ദു അമേരിക്കന്‍ ഫെഡറേഷൻ തുറന്ന കത്തിലൂടെ പറഞ്ഞു.
വാഷിംങ്ടണിലെ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യന്‍ അമേരിക്കക്കാര്‍. ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനമുണ്ടെന്നതിന് തെളിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം യുഎസിലെ ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിട്ടാണ് പ്രമേയമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ ഒരു വിഭാഗത്തിന് പ്രമേയത്തോട് യോജിപ്പില്ല. എങ്കിലും ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന് കുറച്ചെങ്കിലും അറുതി വരുത്തുന്ന പ്രമേയമാണിതെന്ന് അനുകൂലിച്ച് വോട്ട് ചെയ്തവര്‍ പറയുന്നു.