ബലാത്സംഗത്തെ അതിജീവിച്ചവരിൽ കന്യകാത്വം പരിശോധിക്കുന്ന രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതി. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്നും കോടതി വ്യക്തമാക്കി . പ്രാകൃതമായ പരിശോധനാ രീതിയാണിത്. എന്നാൽ ഇതിന് ശാസ്ത്രീയ അടിത്തറ ഇല്ല. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് വിധി പുറപ്പെടുവിച്ചത്.
അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ പരിശോധന. സ്ത്രീകളുടെ ലൈംഗികാവയവം വിരൽ ഉപയോഗിച്ച് പരിശോധിക്കുന്നതാണ് ഈ രീതി. ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു വരികയാണെന്നും കോടതി വിലയിരുത്തി. കൂടാതെ ഇത്തരം പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
എന്താണ് ഇരട്ട വിരല്‍ പരിശോധന?
ടിഎഫ് ടി (Two-Finger Testing) എന്ന ചുരുക്കപ്പേരിലാണ് ഇരട്ട വിരല്‍ പരിശോധന അറിയപ്പെടുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ കന്യകാത്വം പരിശോധിക്കാൻ ഡോക്ടര്‍മാര്‍ വിരലുകള്‍ ഉപയോഗിച്ച് ഇരയുടെ സ്വകാര്യ ഭാഗം പരിശോധിക്കുന്ന രീതിയാണിത്.
എന്നാൽ ഈ പരിശോധനയ്ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരം പരിശോധനകൾ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രികളുടെ അന്തസ്സിന് എതിരാണെന്നാണ് വാദം.
സുപ്രീം കോടതിയുടെ തീരുമാനം
ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യതയെയും അന്തസിനെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ് ഈ പരിശോധനയെന്ന് കോടതി വിശേഷിപ്പിച്ചു. ഇത് ശാരീരികവും മാനസികവുമായ മുറിവുകളുണ്ടാക്കുന്ന പരിശോധനയാണെന്നും കോടതി വ്യക്തമാക്കി. പരിശോധനയാണെന്ന് കോടതി പറഞ്ഞു. ഈ പരിശോധനയിലെ ഫലം പോസിറ്റീവാണെങ്കില്‍ ഇരയുടെ സമ്മതം കൊണ്ടാണ് ലൈംഗിക ബന്ധം നടന്നതെന്ന് കരുതാനാവില്ലെന്നും കോടതി പറയുന്നു.