സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്.ഐ എന്‍ ശ്രീജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് കണ്ടെത്തല്‍. അന്വേഷണത്തില്‍ ശ്രീജിത്ത് ഇത്തരം സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നതായും സ്വര്‍ണവേട്ടയ്ക്ക് പൊലീസ് തയ്യാറെടുക്കുന്ന വിവരം സംഘങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായുമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു.
ഗൂഗിള്‍ പേ വഴി സംഘങ്ങളില്‍ നിന്ന് പണം പറ്റിയതിന്റെ വിവരങ്ങളും തെളിവായി ലഭിച്ചിട്ടുണ്ട്. കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തെ തുടര്‍ന്ന് നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.