ദുബായ്: അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്ത് സൗദി അറേബ്യൻ ഭരണകൂടം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ആണ് ലെസ്സിയെ വരവേറ്റ് ട്വീറ്റ് ചെയ്തത്.
“ രണ്ടാം തവണയും സൗദ്ദിയിൽ അവധിക്കാലം ചിലവിടാനെത്തുന്ന സൗദി ടൂറിസം അംബാസഡർ കൂടിയായ ലയണൽ മെസ്സിയെയും കുടുംബത്തെയും സന്തോഷപൂർവ്വം സൗദ്ദിയിലേക്ക് സ്വാഗതം ചെയ്യുന്നു“ – ടൂറിസം മന്ത്രി ട്വീറ്റ് ചെയ്തു. ലയണൽ മെസി ജിദ്ദ വിമാനത്താവളത്തിൽ എത്തുന്നതിൻ്റെ ചിത്രങ്ങൾ സൗദിയിലെ ഫുട്ബോൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
കഴിഞ്ഞ വർഷം മെയിലും മെസ്സി സൗദ്ദിയിൽ സന്ദർശനത്തിനായി എത്തിയിരുന്നു. ചെങ്കടലിൽ അസ്തമയ സൂര്യനെ നോക്കി നിൽക്കുന്ന ഒരു ചിത്രം മെസ്സി അന്നു പങ്കുവച്ചത് വൈറലാവുകയും ചെയ്തു. ജിദ്ദയിലെ പല പൈതൃക കേന്ദ്രങ്ങളിലും മെസ്സി കഴിഞ്ഞ വർഷം സന്ദർശനം നടത്തിയിരുന്നു. ഈ സീസണിന് ശേഷം മെസ്സി പി.എസ്.ജി വിട്ടേക്കാം എന്ന തരത്തിൽ അഭ്യൂഹം ശക്തമാണ്. ഈ സാഹചര്യത്തിൽ റൊണാൾഡോയുടെ വഴിയേ മെസ്സിയും സൌദ്ദിയിലേക്ക് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഖത്തർ ലോകകപ്പ് നേട്ടത്തോടെ അറബ്യേൻ നാടുകളിൽ ഏറ്റവും ജനപ്രിയനായ കായികതാരമായി മെസ്സി മാറി കഴിഞ്ഞു. സൗദ്ദി വിഷൻ 2030 പരിഷ്കരണ പദ്ധതികളുടെ ഭാഗമായി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. സൗദ്ദി ടൂറിസം അംബാസിഡറായുള്ള മെസ്സിയുടെ വരവും ഈ ലക്ഷ്യം മുൻനിർത്തിയാണ്.
View this post on Instagram