ദുബായ് : നൂതന സോഫ്റ്റ് വെയർ സൊലൂഷനുകളും ഡിജിറ്റൽ ടൂളുകളുമായി ബിസിനസ് സ്ഥാപനങ്ങൾക്ക് ശക്തിപകരുന്ന സോഹോ കോർപറേഷൻ ഉമ്മുൽ ഖുവൈൻ ചേംബർ ഓഫ് കൊമേഴ്സുമായി പങ്കാളിത്ത കരാറിലൊപ്പിട്ടു. 2024-ൽ 50 ശതമാനം വരുമാനവർധനവും ചാനൽ പാർട്ണർ നെറ്റ് വർക്കിൽ 40 ശതമാനം വർധനവും കൈവരിച്ചതിന്റെ നിറവിലായിരുന്നു സോഹോ കോർപറേഷന്റെ പുതിയ പങ്കാളിത്ത കരാർ. സോഹോ ഉപഭോക്താക്കളുടെ വാർഷിക സമ്മേളനമായ ‘സോഹോളിക്സ് ദുബായ് 2025്ന്റെ പശ്ചാത്തലത്തിലാണ് കമ്പനിയും ഉമ്മുൽ ഖുവൈൻ ചേംബറും നിർണായകമായ പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ടത്. ഇതുസംബന്ധിച്ച കരാറിൽ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു. ചേംബർ ഓഫ് കൊമേഴ്സ് ജനറൽ മാനേജർ അമ്മാർ റാഷിദ് അൽ അലിലി, സോഹോയുടെ മിഡിൽ ഈസ്റ്റ്-ആഫ്രിക്ക മേഖലാ പ്രസിഡന്റ് ഹൈദർ നിസാമി എന്നിവരുടെയും അസോസിയേറ്റ് ഡയറക്ടർ (സ്ട്രാറ്റജിക് ഗ്രോത്ത്. മിഡിലീസ്റ്റ്, ആഫ്രിക്ക) പ്രേം ആനന്ദ് വേലുമണിയുടെയും സാന്നിധ്യത്തിൽ ആയിരുന്നു കരാർ ഒപ്പുവെക്കൽ.
യു.എ.ഇ.യിലെ പ്രമുഖ കമ്പനികൾ സോഹോയുടെ ഐ.ടി. സൊലൂഷനുകളിലേക്ക് മാറിയതോടെ, 64 ശതമാനം മാർക്കറ്റ് ഉയർച്ച നേടാനും കമ്പനിക്ക്ട് സാധിച്ചിട്ടുണ്ടെന്നു ഹൈദർ നിസാം പറഞ്ഞു. തദ്ദേശ ബിസിനസ് സ്ഥാപനങ്ങൾക്കിടയിൽ സോഹോയുടെ ഐ.ടി. സൊലൂഷനുകളിന്മേലുള്ള വിശ്വാസ്യത കൂടി വരുന്നതിന്റെ പ്രതിഫലനമാണ് യു.എ.ഇ.യിലെ കമ്പനിയുടെ വളർച്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ കാലത്ത് ഡിജിറ്റൽ ടൂളുകളിലൂടെ ബിസിനസ് സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ആവേശകരമായ ചുവടുവെപ്പാണ് ഉമ്മുൽഖുവൈൻ ചേംബർ ഓഫ് കൊമേഴ്സുമായുള്ള പങ്കാളിത്തം. യു.എ.ഇ.യിലെ ബിസിസന് മേഖലയുടെ വളർച്ചയും നൂതനത്വവും പരിപോഷിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളിലെ സുപ്രധാനമായ ചുവടുവെപ്പാണ് സോഹോയുമായുള്ള പങ്കാളിത്തമെന്ന് ഉമ്മുൽ ഖുവൈൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഖൽഫാൻ അഹമ്മദ് മെസ്ഫെർ ചുണ്ടിക്കാട്ടി. ഈയൊരു സഹകരണത്തിലൂടെ തങ്ങളുടെ അംഗങ്ങൾക്കും ബിസിനസ് മേഖലയ്ക്ക് പൊതുവിലും ലഭിക്കുന്ന അവസരങ്ങളെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്-അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വളർന്നുവരുന്ന ബിസിനസ് ഹബുകളിൽ ഒന്ന് എന്ന നിലയിൽ, എമിറേറ്റ് വാണിജ്യത്തിനും ഉൽപാദനത്തിനും അനുയോജ്യമായ പരിതസ്ഥിതിയായി ദ്രുതഗതിയിലാണ് എസ്റ്റാബ്ണിഷ് ചെയ്യപ്പെടുന്നത്. തന്ത്രപ്രധാനമായ സ്ഥാനം (ലൊക്കേഷൻ), ആധുനിക തുറമുഖവും അനുബന്ധ സരകര്യങ്ങളും, ശക്തിപ്പെട്ടുവരുന്ന വ്യാവസായിക അടിത്തറ എന്നിവയിലൂടെ ബിസിനസുകളുടെ വളർച്ചയ്ക്കും നവീനതയ്ക്കും ആവശ്യമായ സവിശേഷമായ പരിതസ്ഥിതിയാണ് ഉമ്മുൽ ഖുവൈൻ വാഗ്ദാനം ചെയ്യുന്നത് “അദ്ദേഹം പറഞ്ഞു.
‘സാങ്കേതിക മുന്നേറ്റവും ബിസിനസ് സംരംഭങ്ങൾക്ക് മികച്ച പിന്തുണയും ഉറപ്പാക്കുന്ന ഒരു പുതുയുഗത്തിനാണ് എമിറേറ്റിൽ സോഹോയുമായുള്ള സഹകരണത്തിലൂടെ തുടക്കമിടുന്നതെന്ന് അമ്മാർ റാഷിദ് അൽ അലീലി ചൂണ്ടിക്കാട്ടി. എമിറേറ്റിന്റെ സാമ്പത്തിക മുന്നേറ്റത്തിനും ബിസിനസ് മികവിനും സോഹോയുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനെ പ്രതീക്ഷയോടെയാണ് ഞങ്ങൾ ഒറ്റുനോക്കുന്നത്-അമ്മാർ പറഞ്ഞു. ‘യു.എ.ഇ.യുടെ ഡിജിറ്റൽ വിഷന് സോഹോയ്ക്കുള്ള പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് മേഖലയിലെ ബിസിനസ് സ്ഥാപനങ്ങളുടെ ആധുനികവത്കരണവും നവീനതയും ലക്ഷ്യമിട്ടുകൊണ്ടുള്ള സഹകരണ ശൃംഖലയുടെ വ്യാപനം. ഡിജിറ്റൽ ടൂളുകളുടെ പിന്തുണയോടെ പ്രവർത്തനം മെച്ചപ്പെടുത്താനും ആഗോളവിപണിയിൽ പുതിയ അവസരങ്ങൾ കൈവരിക്കാനും തദ്ദേശീയ ബിസിനസ് സ്ഥാപനങ്ങളെ ചേംബർ ഓഫ് കൊമേഴ്സുമായുള്ള പങ്കാളിത്തത്തിലൂടെ സഹായിക്കുന്നത് ഏറെ ആവേശകരമാണ്: പ്രേം ആനന്ദ് വേലുമണി വിശദീകരിച്ചു. ഉമ്മുൽഖുവൈൻ എമിറേറ്റിലെ 8600-ൽപരം ബിസിനസ് സ്ഥാപനങ്ങൾക്ക് ക്ലാഡ് സാങ്കേതികതയിൽ ഈന്നിയ സരകര്യങ്ങൾ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. ഇതിനായി വാലെറ്റ് ക്രെഡിറ്റിൽ 17 ദശലക്ഷം ദിർഹം വരെയുള്ള നിക്ഷേപവും ഡിജിറ്റൽ അപ്സ്കില്ലിങ്ങിൽ 43 ദശലക്ഷത്തിന്റെ നിക്ഷേപവുമായാണ് സോഹോ പദ്ധതി ആവിഷ്കരിച്ചത്.
പുതിയ പങ്കാളിത്തപ്രകാരം, രജിസ്റ്റർ ചെയ്യുന്ന എമിറേറ്റിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്ക് 2000 ദിർഹം വരെയുള്ള വാലെറ്റ് ക്രെഡിറ്റും ട്രെയിനിങ്ങിനായി 5000 ദിർഹം വരെയും ലഭിക്കും. സോഹോ വൺ അടക്കം, കമ്പനിയുടെ 55-ൽ പരം ബിസിസസ് ആപ്പുകളിൽ കയറുന്നതിനായി ഈ ക്രെഡിറ്റുകൾ ഉപയോഗപ്പെടുത്താം.