ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് ചരിത്രം സൃഷ്ടിച്ച് സൗദി അറേബ്യ. സ്തനാര്‍ബുദത്തില്‍ റിസര്‍ച്ച് ചെയ്യുന്ന റയ്യാന ബര്‍നാവിയാണ് ബഹിരാകാശയാത്ര തിരിച്ചത്.
സൗദി പൗരനായ പൈലറ്റ് അലി അല്ഖാര്നി, ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സന്‍, വ്യവസായിയും പൈലറ്റുമായ ജോണ്‍ ഷോഫ്നര്‍ എന്നിവര്‍ക്കൊപ്പമാണ് യാത്ര. ഗവേഷണം ജീവിതാഭിലാഷമാണെന്നും രാജ്യത്തെയും ജനങ്ങളെയും പ്രതിനിധീകരിച്ച് ബഹിരാകാശത്തേക്ക് എത്തുന്നതില്‍ അഭിമാനമുണ്ടെന്നും റയ്യാന പറഞ്ഞു.
خلال تدريباتنا المكثفة، كان دعمكم وقوداً يشعل حماسنا.
أنهينا اليوم كافة التدريبات بفضل من الله لنبدأ في مرحلة الحجر الصحي قبل انطلاقنا في المهمة.
الفائدة من الحجر الصحي أن نضمن سلامتنا الصحية بإذن الله.
متحمسين للانطلاق #نحو_الفضاء لتحقيق إنجازات تاريخية لوطننا الغالي وللبشرية… pic.twitter.com/lIMfkFVleL
— RAYYANAH BARNAWI (@Astro_Rayyanah) May 9, 2023
ബര്‍നാവിയും അല്‍ഖര്‍നിയും തിങ്കളാഴ്ച (ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്) ഐഎസ്എസില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. അറബ് ബഹിരാകാശ യാത്രികനായ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിക്കൊപ്പം നിലവില്‍ ആറുമാസത്തെ ദൗത്യത്തിനൊപ്പം ചേരും. രണ്ട് അറബ് രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ ഐഎസ് എസില്‍ കണ്ടുമുട്ടുന്ന നിമിഷത്തെ ഇത് അടയാളപ്പെടുത്തും.
എട്ട് ദിവസം ബഹിരാകാശത്ത് തങ്ങുന്ന സംഘം 20 ഗവേഷണ പദ്ധതികളില്‍ പങ്കാളികളാകും. ഒരേസമയം വനിത ഉള്‍പ്പെടെ രണ്ട് പേരെ നിലയത്തില്‍ എത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും സൗദി ഇടംപിടിക്കും.
33 കാരിയായ റയ്യാന കാന്‍സര്‍ സ്റ്റെം റിസര്‍ച്ചില്‍ പരിചയ സമ്പന്നയായ ലബോറട്ടറി സ്പെഷ്യലിസ്റ്റ് കൂടിയാണ്. റിപ്രൊഡക്ടീവ് സയന്‍സ്, ജെനറ്റിക് എന്‍ജീനിയറിംഗ്, ടിഷ്യു ഡെവലപ്മെന്റ് എന്നീ വിഷയങ്ങളില്‍ ബിരുദവും ബയോമെഡിക്കല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദവുമുണ്ട് റയ്യാനക്ക്.