ജിദ്ദ: വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാർക്ക് ടിക്കറ്റിന്റെ ഇറഠഅഠ ൻഷ്ടപരിഹാരവുമായി സൗദി അറേബ്യ. 6 മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് 750 റിയാൽ നഷ്ടപരിഹാരമായി നൽകണം. ലഗേജ് നഷ്ടമാക്കിയാലും കേടുപാടുകൾ വരുത്തിയാലും ഒരു ലക്ഷത്തിലേറെ നഷ്ടപരിഹാരത്തിന് യാത്രക്കാർക്ക് അർഹതയുണ്ടെന്നും ഉത്തരവിൽ പറയുന്നു
നവംബർ 20 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. സർവീസ് നേരത്തെയാക്കൽ, റദ്ദാക്കൽ, സീറ്റ് നിഷേധിക്കൽ, യാത്രയ്ക്ക് കാലതാമസം ഉണ്ടാക്കാൽ,സീറ്റ് തരംതാഴ്ത്തൽ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലും യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പരിഷ്കരിച്ച നിയമാവലി നവംബർ 20 മുതൽ പ്രാബല്യത്തിൽ വരും
വിമാനം വൈകിക്കുന്ന സംഭവങ്ങളിൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് പുറമേ ഭക്ഷണം, ഹോട്ടൽ സംവിധാനം,ഗതാഗതം എന്നീ സേവനങ്ങളും അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു