റിയാദ്: വെള്ളിയാഴ്ച നടത്താനിരുന്ന അഞ്ചാമത് അറബ്-ആഫ്രിക്കൻ ഉച്ചകോടി സൗദി അറേബ്യ മാറ്റിവച്ചു, പകരം, ഗാസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം ചർച്ച ചെയ്യാൻ വെള്ളിയാഴ്ചയും ശനിയാഴ്ചയും അടിയന്തര അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയും ചേരും
മേഖലയിലെ രാഷ്ട്രീയ സംഭവങ്ങൾ അറബ്-ആഫ്രിക്കൻ പങ്കാളിത്തത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് സെക്രട്ടേറിയറ്റും ആഫ്രിക്കൻ യൂണിയൻ കമ്മീഷനുമായും ആലോചിച്ച ശേഷമാണ് ചൊവ്വാഴ്ച രാത്രി അടിയന്തര യോഗം ചേരാനുള്ള തീരുമാനമെടുത്തതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന അറബ് ലീഗ് ഉച്ചക്കോടിയിൽ അംഗരാജ്യങ്ങളിലെ മിക്ക നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. ശനിയാഴ്ചയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് യോഗം ചേരുന്നത്.
സിംഗപ്പൂരിലെ ബ്ലൂംബെർഗ് ന്യൂ എക്കണോമി ഫോറത്തിൽ സംസാരിച്ച സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്, “അടുത്ത ദിവസങ്ങളിൽ” റിയാദിൽ അടിയന്തര അറബ് ഉച്ചകോടി വിളിക്കുമെന്ന കാര്യം സ്ഥിരീകരിച്ചു.
ഗാസയിൽ ഉടനടി വെടിനിർത്തൽ കൊണ്ടുവരുന്നതിനുള്ള ഹ്രസ്വകാല നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള മധ്യതല ചർച്ചകൾ നടന്നതായി സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെയും അറബ് ലീഗും വ്യക്തമാക്കിയിരുന്നു. ഉച്ചക്കോടിയിലൂടെ ഗാസയിൽ വെടിനിർത്തൽ കൊണ്ടു വരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അറബ് രാഷ്ട്രങ്ങൾ.