റിയാദ്: സൗദി അറേബ്യയിൽ ഇ-വിസ സംവിധാനം നടപ്പിലാക്കി തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്പോർട്ടുകളിൽ വിസ സ്റ്റിക്കറുകൾ പതിക്കുന്ന സംവിധാനമാണ് ഡിജിറ്റലിലേക്ക് മാറിയത്. ഏഴ് രാജ്യങ്ങളിലാവും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. ഇന്ത്യ, ഇന്തൊനേഷ്യ, ബംഗ്ലാദേശ്,ഈജിപ്റ്റ്, ജോർദാൻ,യുഎഇ,ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ സൗദി കോൺസുലേറ്റ് ,എംബസികളിലാണ് വിസ സ്റ്റാമ്പിംഗിന് പകരം ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയത്.
ഇതുവഴി കോൺസുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിദേശ സഞ്ചാരികളുടെ വരവ് വരും വർഷങ്ങളിൽ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്.