ദുബായ് : ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ രക്തത്തിന് വേണ്ടി ഓടി നടന്നവർക്കറിയാം രക്തദാനത്തിന്റെ മഹത്വം. രക്തദാനം ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു മനുഷ്യർ പ്രവാസ ലോകത്തുണ്ട്. അവർക്കൊപ്പം എഡിറ്റോറിയലും പങ്കുചേരുകയാണ്ബ്ലഡ് ഡോണേഴ്സ് കേരള – യുഎഇയും എഡിറ്റോറിയലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ്. സെപ്റ്റംബർ 8ന് ദുബായ് അൽ ജെദ്ദാഫിലെ ഡിഎച്ച്എ ഹെഡ് ക്വാർട്ടേഴ്സിലാണ് പരിപാടി. രക്തദാനത്തിന് സന്നദ്ധരായവർക്ക് രാവിലെ 9 മണി മുതൽ മൂന്ന് മണി വരെ നേരിട്ടെത്തി രക്തദാനം നടത്താം. ക്യാമ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും നിബന്ധനകളെ പറ്റിയുള്ള വിശദവിവരങ്ങൾക്കും വിളിക്കാം +971 558137687,+971 552010373.