റിയാദ്: സൗദ്ദി അറേബ്യയിൽ ഈദുൽ ഫിത്തർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ ഒൻപത് ചൊവ്വാഴ്ച മുതൽ ഈദ് അൽ ഫിത്തർ അവധി ആരംഭിക്കുമെന്ന് സൗദ്ദി അറേബ്യ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ ട്വീറ്റ് പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാണ് കിട്ടുക. “തൊഴിൽ നിയമത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷൻ്റെ ആർട്ടിക്കിൾ 24 പ്രകാരമാണ് സ്വകാര്യ മേഖലയ്ക്ക് സൗദ്ദി അറേബ്യൻ സർക്കാർ അവധി പ്രഖ്യാപിക്കുന്നത്. ഈ ഉത്തരവ് തൊഴിലുടമകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.