ഷാർജ: സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട പൌരൻമാരുടെ കടബാധ്യത തീർക്കാൻ 6.94 കോടി ദിർഹത്തിൻ്റെ പ്രത്യേക പദ്ധതിക്ക് ഷാർജ ഡെബിറ്റ് സെറ്റിൽമെൻ്റ് കമ്മിറ്റി (എസ്.ഡി.എസ്.സി) അംഗീകാരം നൽകി. സുപ്രീംകൌണ്സിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പദ്ധതിക്ക് അംഗീകാരം നൽകാൻ നിർദേശിച്ചത്.
26-ാം ബാച്ചിലുള്ള 131 പേരുടെ കടമാണ് ഇത്തവണ തീർക്കുകയെന്ന് എസ്.ഡിഎസ്.സി അൽ ദവാൻ അൽ അംറി ചെയർമാൻ റാഷിദ് അഹമ്മദ് ബിൻ അൽ ശൈഖ് പറഞ്ഞു. ആദ്യബാച്ച് മുതൽ 26-ാം ബാച്ച് വരെയുള്ളവരുടെ കടബാധ്യത തീർക്കുന്നതിന് ആകെ 11.96 കോടിയാണ് അനുവദിച്ചതെന്നും ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 2343ലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിലെ പൌരൻമാർക്ക് സുസ്ഥിരവും മാന്യവുമായി ജീവിക്കാൻ അവസരം ലഭിക്കണമെന്ന് ഉദ്ദേശിച്ചാണ് ഷാർജ സുൽത്താൻ്രെ ഭരണാധികാരിയുടെ ഉദാര നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.