സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തുന്നുവെന്ന് സൗദി വിമാന കമ്പനിയായ സൗദിയ പ്രഖ്യാപിച്ചു. സൗദിക്കകത്തുള്ള ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വെറും 92 റിയാൽ മാത്രം നൽകിയാൽ മതിയെന്നതാണ് പുതിയ ഓഫര്‍.
മുഴുവന്‍ സെക്ടറുകളിലേക്കും ഓഫര്‍ ഉണ്ടായിരിക്കും. വണ്‍വേ ടിക്കറ്റുകൾക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. അവയിൽ പരിമിതമായ സീറ്റുകളിലേക്കുമാത്രമേ ഓഫർ ലഭ്യമാകുകയുള്ളു. ഇക്കോണമി ക്ലാസ് ടിക്കറ്റിന് 92 റിയാലും ബേസിക് ഇക്കോണമി ക്ലാസ് ടിക്കറ്റിന് 192 റിയാലുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഭാഗ്യശാലിക്കേ ഈ ഓഫര്‍ ലഭിക്കൂ. അതേസമയം അടുത്ത വർഷം ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസ കാലയളവിൽ മാത്രമേ ഓഫര്‍ ടിക്കറ്റില്‍ യാത്രചെയ്യാനാവുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.