പ്രഭാസ് , പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ പ്രശാന്ത് നീല്‍ ചിത്രമാണ് സലാര്‍. കഴിഞ്ഞ 10 ദിവസമായി ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ ചിത്രം ആഗോള തലത്തില്‍ 625 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ന്യൂയര്‍ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 15 കോടിക്ക് മുകളിലാണ്. അതോടെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം ആകെ 360.77 കോടി നേടി.
ഡിസംബര്‍ 22നാണ് സലാര്‍-പാര്‍ട്ട് വണ്‍ സീസ്ഫയര്‍ റിലീസ് ചെയ്തത്. ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ഒപ്പമായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തില്‍ ശ്രുതി ഹസന്, ജഗപതി ബാബു, മൈം ഗോപി, സ്രിയ റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.