ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ്ഭൂഷനെതിരെ നടപടി എടുക്കാത്ത പക്ഷം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്ന് ഗുസ്തി താരങ്ങളുടെ മുന്നറിയിപ്പ്. കേസുമായി ബന്ധപ്പെട്ട് കടുത്ത മാനസികമ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോകുന്നതെന്ന് സാക്ഷീ മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
‘ഈ പ്രശ്നങ്ങളൊക്കെ പരിഹരിച്ചതിന് ശേഷം മാത്രമേ ഞാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഞങ്ങള്‍ പങ്കെടുക്കുകയുള്ളു. ഓരോ ദിവസവും കടന്നുപോകുന്ന മാനസികാവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് ആര്‍ക്കും മനസിലാവില്ല,’ സാക്ഷി മാലിക്ക് പറഞ്ഞു.
#WATCH | “We will participate in Asian Games only when all these issues will be resolved. You can’t understand what we’re going through mentally each day”: Wrestler Sakshee Malikkh in Sonipat pic.twitter.com/yozpRnYQG9
— ANI (@ANI) June 10, 2023
ബ്രിജ് ഭൂഷന്റെ സാന്നിധ്യത്തില്‍ തെളിവെടുപ്പ് നടത്തിയ ഡല്‍ഹി പൊലീസ് നടപടിക്ക് എതിരെ സാക്ഷി മാലിക്ക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം ബ്രിജ് ഭൂഷണെതിരെയുള്ള പരാതി വ്യാജമാണെന്ന് മൊഴി മാറ്റിയത് ഭീഷണി കാരണമാണെന്നും പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.