അമൃത്സർ: അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് നാട് കടത്തിയ 104 കുടിയേറ്റക്കാരിൽ 48 പേരും 25 വയസിൽ താഴെ പ്രായമുളളവർ.ആദ്യ സംഘത്തിൽ 25 സ്ത്രീകളും 12 കുട്ടികളും ഉണ്ടായിരുന്നു. നാലുവയസ് മാത്രം പ്രായമുള്ള കുഞ്ഞുമുണ്ട് സംഘത്തിൽ. 104 ഇന്ത്യക്കാർക്ക് പുറമെ, 11 ക്രൂ അംഗങ്ങളും 45 യു.എസ്. ഉദ്യോഗസ്ഥരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
അമേരിക്കയുടെ സൈനിക വിമാനമായ സി-17 ലാണ് അമൃത്സറിൽ എത്തിയത്.ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 30 വീതം ആളുകളും ഉത്തർപ്രദേശ്, ഛണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടുവീതം ആളുകളും മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് ആളുകളും ഉൾപ്പെടെയാണ് 104 പേരെ നാട്ടിൽ എത്തിച്ചിരിക്കുന്നത്.40 മണിക്കൂറിലേറെ നീണ്ടയാത്രയ്ക്കൊടുവിലാണ് കുടിയേറ്റക്കാരുമായി വിമാനത്തിന് എത്താൻ സാധിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ഈ നാടുകത്തൽ.